Publish Date: Fri, 23 Jun 2023 (09:15 IST)
Updated Date: Fri, 23 Jun 2023 (09:17 IST)
വ്യാജ രേഖ കേസില്‍ അറസ്റ്റിലായ വിദ്യ ചോദ്യം ചെയ്യലില്‍ കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് പോലീസ്. വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം നോട്ടീസ് കിട്ടിയിരുന്നെങ്കില്‍ ഹാജരാകുമായിരുന്നുവെന്ന് വിദ്യ പറഞ്ഞു. ഒളിവില്‍ പോയിട്ടില്ലെന്നും വ്യാജ രേഖ കേസില്‍ അറസ്റ്റിലായ മുന്‍ എസ്എഫ്‌ഐ നേതാവ് കൂടിയായ കെ വിദ്യ ആവര്‍ത്തിച്ചു.
ചില അധ്യാപകരുടെ ഗൂഢാലോചനയാണ് ഇതൊന്നും അതിന് തുടക്കമിട്ടത് അട്ടപ്പാടി പ്രിന്‍സിപ്പാള്‍ ആണെന്നും വിദ്യ ആരോപിച്ചു.