Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുട്യൂബര്‍ തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു; പിടികൂടിയത് വാതില്‍ ചവിട്ടി പൊളിച്ച് (വീഡിയോ)

വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്

You tuber Thoppi arrested
, വെള്ളി, 23 ജൂണ്‍ 2023 (08:31 IST)
യുട്യൂബര്‍ തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം എടത്തലയിലെ താമസസ്ഥലത്തു നിന്നാണ് തൊപ്പി എന്ന് അറിയപ്പെടുന്ന നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊതുജന മധ്യത്തില്‍ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസപ്പെടുത്തിയതിനും തൊപ്പിക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. 
 
വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. തൊപ്പി തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. താന്‍ നാളെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാമെന്ന് പറഞ്ഞിരുന്നതാണ്. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും തൊപ്പി പറഞ്ഞു. 


ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. യുട്യൂബിലൂടെ അസഭ്യങ്ങളും ടോക്‌സിക് കണ്ടന്റുകളും തൊപ്പി പങ്കുവെയ്ക്കാറുണ്ട്. തൊപ്പിയുടെ വീഡിയോ കുട്ടികളെ വഴിത്തെറ്റിക്കുന്നു എന്ന് ആരോപിച്ച് നേരത്തെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി ആശുപത്രിയില്‍, ആരോഗ്യം മോശമെന്ന് താരം