Webdunia - Bharat's app for daily news and videos

Install App

മുക്കുപണ്ടം പണയം വച്ച് 1.69 കോടി തട്ടിയ യുവതി പിടിയില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (15:52 IST)
കോഴിക്കോട്: ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് 1.69 കോടി രൂപ തട്ടിയ യുവതിയെ പോലീസ് അറസ്‌റ് ചെയ്തു. വയനാട് ഇരുളം പുതിയേടത്തു വീട്ടില്‍ കെ.കെ.ബിന്ദു എന്ന 43 കാരിയാണ് പോലീസ് പിടിയിലായത്. കോഴിക്കോട്ടെ പി.എം.താജ് റോഡിലെ യൂണിയന്‍ ബാങ്കിലാണ് അഞ്ചര കിലോ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയത്.
 
എന്നാല്‍ ഇവര്‍ക്കൊപ്പം ബാങ്കിലെ അപ്രൈസര്‍ ഉള്‍പ്പെടെ ഒമ്പതു പേരെ കൂടി പ്രതികളാക്കിയാണ് പോലീസ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഒമ്പത് അല്‍കൗണ്ടുകളില്‍ നിന്നായി 44 തവണയാണ് ഈ ബാങ്ക് ശാഖയില്‍ വ്യാജ സ്വര്‍ണ്ണം പണയം വച്ചത്. നടക്കാവിനടുത്തുള്ള ബിലാത്തി കുളത്തെ ഒരു ഫ്ളാറ്റിലാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്നത്. ചിട്ടി തട്ടിപ്പ് കേസിലെ പ്രതികൂടിയാണ് ഇവര്‍.
 
ബാങ്കില്‍ നടന്ന വാര്‍ഷിക ഓഡിറ്റിനോട് അനുബന്ധിച്ച് നടന്ന പരിശോധനയിലാണ് ഇത്ര വലിയ തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതര്‍ കോഴിക്കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയും സിറ്റി പോലീസ് ചീഫ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സംഘം രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിന്ദുവിനെ അറസ്‌റ് ചെയ്തത്.
 
ഇവരുടെ ഉടമസ്ഥതയിലുള്ള ബ്യുട്ടി പാര്‍ലര്‍, പിങ്ക് സ്റ്റിച്ചിംഗ് യൂണി എന്നിവിടങ്ങളില്‍ നിന്ന് വ്യാജ സ്വര്‍ണ്ണവും പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ പേരിലും മുക്കുപണ്ടം പണയം വച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ വച്ചിരിക്കുന്ന മുക്കുപണ്ടങ്ങള്‍ പെട്ടന്ന് തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ പത്ത് ശതമാനത്തോളം സ്വര്‍ണ്ണം പൂശിയിട്ടുണ്ടെന്ന് കണ്ടെത്തി. ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെയാവാം തട്ടിപ്പെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെടിനിര്‍ത്തലൊക്കെ ശരി തന്നെ, പക്ഷേ..'; കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് നെതന്യാഹു

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വിവാദം: പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

അടുത്ത ലേഖനം
Show comments