Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുക്കുപണ്ടം പണയം വച്ച് 60000 രൂപ തട്ടിയെടുത്ത ആൾ പിടിയിൽ

മുക്കുപണ്ടം പണയം വച്ച് 60000 രൂപ തട്ടിയെടുത്ത ആൾ പിടിയിൽ

എ കെ ജെ അയ്യര്‍

, ശനി, 14 ഒക്‌ടോബര്‍ 2023 (19:52 IST)
തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് 60000 രൂപ തട്ടിയെടുത്ത ആൾ പിടിയിൽ. കീരംപാറ പുത്തൻപുരയ്ക്കൽ വീട്ടിൽ ചന്ദ്രപ്രകാശ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

നെല്ലിമറ്റത്തെ റിയാ ഫിനാൻസിൽ പതിനാറു ഗ്രാം തൂക്കം വരുന്ന സ്വർണ്ണ വളകൾ പണയം വച്ചാണ് ഇയാൾ അറുപതിനായിരം വാങ്ങിയത്. പിന്നീട് നടന്ന പരിശോധനയിൽ ഇത് മുക്കുപണ്ടമാണെന്നു തെളിഞ്ഞതോടെ സംഭവം കേസായി. വിവരം അറിഞ്ഞ പ്രതി ഒളിവിൽ പോയി.

എന്നാൽ തുടർച്ചയായ അന്വേഷണത്തിനൊടുവിൽ പ്രതിയെ ഊന്നുകൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് ഇൻസ്‌പെക്ടർ രതീഷ് ഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Pakistan ODI World Cup Match: ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ കോലി കാണിച്ചത് വലിയ അബദ്ധം