Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാജ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

വ്യാജ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

, വെള്ളി, 12 മാര്‍ച്ച് 2021 (18:32 IST)
നെടുമങ്ങാട്: വ്യാജ വനിതാ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. പാലോട് പെരിങ്ങമ്മല ഡീസന്റ്മുക്ക് ഹിസാന മന്‍സിലില്‍ സോഫി മോള്‍ (40) ആണ് അറസ്റ്റിലായത്.
 
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ച് സോഷ്യല്‍ മീഡിയാ വഴിയും അല്ലാതെയും പരസ്യം നല്‍കി യോഗ്യതയില്ലാതെ ചികിത്സ നടത്തുകയായിരുന്നു ഇവരുടെ രീതി. പെരിങ്ങമ്മല സ്വദേശിയായ ഇവര്‍ വര്‍ഷങ്ങളായി കാസര്‍കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ച് ആദ്യ ഭര്‍ത്താവുമൊത്ത് ചികിത്സ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇയാളുമായി പിണങ്ങിയ ശേഷവും ചികിത്സ തുടരുകയായിരുന്നു.
 
സോഫിയ റാവുത്തര്‍, വൈദ്യ ഫിയ റാവുത്തര്‍ തലശേരി എന്നീ ഫേസ് ബുക്ക് പേരുവഴിയും ഇവര്‍ ചികിത്സ നടത്തിയിരുന്നു. സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് മുറിവുകള്‍ തുടങ്ങിയവയും ഇവര്‍ ചികിത്സിച്ചിരുന്നു. മടത്തറയിലുള്ള സ്ഥാപനത്തില്‍ ഇവര്‍ ചികിത്സ നടത്തുന്നതായ പരാതി ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1780 പേര്‍ക്ക്; 3377 പേര്‍ക്ക് രോഗമുക്തി