Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോൺ ആപ്പ് മാഫിയ വീണ്ടും, നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയിൽ യുവതി ജീവനൊടുക്കി

Nudity

അഭിറാം മനോഹർ

, ബുധന്‍, 21 ഓഗസ്റ്റ് 2024 (12:20 IST)
കൊച്ചി: പെരുമ്പാവൂരില്‍ യുവതി ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്നെന്ന് പോലീസ്. നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയെ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നാണ് സൂചന. പെരുമ്പാവൂര്‍ കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടില്‍ ആരതി(31) ആണ് ജീവനൊടുക്കിയത്.
 
ഭീഷണി സന്ദേശം എത്തിയത് പാകിസ്ഥാനില്‍ നിന്നാണെന്ന് പോലീസ് പറയുന്നു. നഗ്‌നദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചുനല്‍കുമെന്ന് ലോണ്‍ ആപ്പ് സംഘം ഭീഷണി മുഴക്കി. ഇത് സംബന്ധിച്ച് സന്ദേശങ്ങള്‍ ആരതിയുടെ ഫോണില്‍ നിന്നും പോലീസിന് ലഭിച്ചു. ഫോണ്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 6,500 രൂപയായിരുന്നു ലോണ്‍ ആപ്പില്‍ നിന്നും ആരതി വായ്പയെടുത്തത്. ഇതില്‍ കുറച്ച് തുക തിരിച്ചടച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനേഷ് ഇനി തിരെഞ്ഞെടുപ്പ് ഗോദയിലേക്കോ? താരത്തിന് പിന്നാലെ രാഷ്ട്രീയ പാർട്ടികൾ