Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാജ ലോണ്‍ ആപ്പുകള്‍ക്ക് കേരള പോലീസിന്റെ പൂട്ട്, പ്ലേ സ്‌റ്റോറില്‍ നിന്നും 70 ആപ്പുകള്‍ നീക്കം ചെയ്തു

വ്യാജ ലോണ്‍ ആപ്പുകള്‍ക്ക് കേരള പോലീസിന്റെ പൂട്ട്, പ്ലേ സ്‌റ്റോറില്‍ നിന്നും 70 ആപ്പുകള്‍ നീക്കം ചെയ്തു
, ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (17:42 IST)
പ്ലേ സ്‌റ്റോറില്‍ നിന്നും എഴുപതില്‍ പരം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തതായി കേരള പോലീസ്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ തട്ടിപ്പിന് ഇരയായാല്‍ 94979 80900 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്ട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാമെന്നും കേരള പോലീസ് അറിയിച്ചു. ടെക്സ്റ്റ്,ഫോട്ടോ,വീഡിയോ,വോയിസ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പരാതിയില്‍ കൈമാറാന്‍ സാധിക്കുക. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.
 
സംവിധാനത്തെ പറ്റിയുള്ള കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
 
എഴുപതില്‍ പരം വ്യാജ ലോണ്‍ ആപ്പുകള്‍ പ്ലേയ് സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബര്‍ ഓപ്പറേഷന്‍ ടീം.
അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാല്‍ 94 97 98 09 00 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം.

ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
സാമ്പത്തികകുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൈബര്‍ പോലീസിന്റെ ഹെല്‍പ് ലൈന്‍ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നല്‍കാവുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് കനത്ത മഴ: അരുവിപ്പുറം സ്റ്റേഷനിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാള്‍ കൂടുതല്‍