Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴയതുപോലെ ശസ്ത്രക്രിയ നടത്താന്‍ കഴിയാത്തതില്‍ നിരാശ; കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ജോര്‍ജ് പി എബ്രഹാമിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

george p abraham

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 3 മാര്‍ച്ച് 2025 (15:17 IST)
പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ജോര്‍ജ് പി എബ്രഹാമിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തനിക്ക് പ്രായാധിക്യമായെന്നും അതുമൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നിരന്തരം അലട്ടുന്നുണ്ടെന്നും ആത്മഹത്യ കുറുപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നു. പഴയതുപോലെ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുന്നില്ലെന്നും ഇതില്‍ തനിക്ക് നല്ല നിരാശയുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. അടുത്തിടെയാണ് ഡോക്ടര്‍ ജോര്‍ജിന്റെ നട്ടെല്ലിന്റെ ശസ്ത്രക്രിയ നടന്നത്.
 
എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്കരോഗ വിഭാഗം സീനിയര്‍ സര്‍ജനാണ് അദ്ദേഹം. സംസ്ഥാനത്തെ ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് ജോര്‍ജ് പി അബ്രഹാം. 25 വര്‍ഷത്തിനിടെ 2500 അധികം ശസ്ത്രക്രിയകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ദാദാവിന് ലാപ്രോസ്‌കോപ്പിക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ മൂന്നാമത്തെ ശസ്ത്രക്രിയ വിദഗ്ധനാണ് അദ്ദേഹം.
 
നെടുമ്പാശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഞായറാഴ്ച വൈകുന്നേരം സഹോദരനൊപ്പം ഇദ്ദേഹം നെടുമ്പാശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലെത്തിയിരുന്നു. പിന്നീട് സഹോദരനെ പറഞ്ഞയച്ച ശേഷം അദ്ദേഹം ഫാമില്‍ തങ്ങുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ത്വക്ക് രോഗത്തിനും നേത്ര രോഗത്തിനും കാരണമാകും; മലമ്പ്രദേശത്ത് തെളിഞ്ഞ ആകാശമാണെങ്കിലും UV സൂചിക ഉയര്‍ന്നതായിരിക്കും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം