Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും കർഷക ആത്മഹത്യ; ബാങ്ക് ജപ്തി ഭയന്ന് വൃദ്ധനായ കർഷകൻ ജീവനൊടുക്കി

വാഴ കർഷകനായിരുന്ന മരോട്ടിച്ചാൽ സ്വദേശി ഔസേപ്പാണ് ആത്മഹ്യ ചെയ്തത്.

വീണ്ടും കർഷക ആത്മഹത്യ; ബാങ്ക് ജപ്തി ഭയന്ന് വൃദ്ധനായ കർഷകൻ ജീവനൊടുക്കി

തുമ്പി ഏബ്രഹാം

, ചൊവ്വ, 17 ഡിസം‌ബര്‍ 2019 (08:42 IST)
സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. ജ‌പ്തി ഭീഷണിയെത്തുടർന്ന് തൃശ്ശൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. വാഴ കർഷകനായിരുന്ന മരോട്ടിച്ചാൽ സ്വദേശി ഔസേപ്പാണ് ആത്മഹ്യ ചെയ്തത്. 
 
ജപ്തി നോട്ടീസ് കിട്ടിയതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരോട്ടിച്ചാൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ നിന്ന് 75000 രൂപ ഔസേ‌പ്പ് കടമെടുത്തിരുന്നു.

ജ‌പ്തി നോട്ടീസ് വന്നതോടെ വായ്‌പ തിരിച്ചടവിന് സാവകാശം തേടിയെങ്കിലും അനുവദിച്ചില്ല. ഇതിന് പിന്നാലെയാണ് ആത്മഹത്യ. കഴിഞ്ഞ രണ്ടു പ്രളയത്തിലും അദ്ദേഹത്തിന് കൃഷിനാശമുണ്ടായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു: പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സംഘര്‍ഷം; സുരക്ഷ ശക്തമാക്കി പൊലീസ്