Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വത്ത് തർക്കം മൂത്തു, അച്ഛനെ നഗ്നനാക്കി മർദ്ദിച്ച കേസിൽ മകനും മരു‌മകളും അറസ്റ്റിൽ

സ്വത്ത് തർക്കം മൂത്തു, അച്ഛനെ നഗ്നനാക്കി മർദ്ദിച്ച കേസിൽ മകനും മരു‌മകളും അറസ്റ്റിൽ
, ഞായര്‍, 20 ജൂണ്‍ 2021 (09:04 IST)
സ്വത്ത് തർക്കത്തിന്റെ പേരിൽ 75 വയസ്സുള്ള അച്ഛനെ നഗ്നനാക്കി മർദിച്ച കേസിൽ മകനും മരുമകളും അറസ്റ്റിൽ. വലഞ്ചുഴി തോണ്ടമണ്ണിൽ റഷീദിനാണ് മർദ്ദനമേറ്റത്. അയൽവാസികൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് പോലീസ് റഷീദി‌ന്റെ ഏകമകൻ ഷാനവാസ്, ഭാര്യ ഷീബ എന്നിവരെ അറസ്റ്റ് ചെയ്‌തു.ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു ബന്ധു ഒളിവിലാണ്.
 
വീടിന്റെ പുറത്തിട്ട് മൂവരും ചേർന്ന് കമ്പ്‌ ഉപയോഗിച്ച് റഷീദിനെ അടിച്ചുവീഴ്ത്തുകയായിരുന്നു. ഷീബയാണ് റഷീദിനെ പിടിച്ചുകൊടുക്കുന്നത്. വീണയിടത്ത് നിന്നും ഉടുതുണിയില്ലാതെ എഴുന്നേൽക്കുന്ന റഷീദിനെ വീണ്ടും അടിച്ചിടുന്നത് ദൃശ്യങ്ങളിലുണ്ട്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ തുടങ്ങിയ മർദനം അരമണിക്കൂറോളം നീണ്ടുനിന്നു.
 
നാട്ടുകാർ വിളിച്ചറിയച്ചതിനെ തുടർന്ന് എത്തിയ പോലീസാണ് റഷീദിനെ രക്ഷിച്ചത്. റഷീദിന്റെ അമ്മയുടെ പേരിലുണ്ടായിരുന്ന വസ്തുവും വീടും ഇദ്ദേഹത്തിന് അവകാശമില്ലാത്തവിധത്തിൽ മകനും മരുമകളും കൈക്കലാക്കിയതിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. തുടർന്ന് അടൂർ ആർഡിഒ തീർപ്പുണ്ടാക്കിയതിനെ തുടർന്നാണ് റഷീദിനെ വീട്ടിൽ പാർപ്പിച്ചത്. എന്നാൽ റഷീദ് പോകണമെന്നുപറഞ്ഞ് കുറെ നാളുകളായി മർദനം നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹനൻ വൈദ്യർ ബന്ധുവീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു