Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളമശ്ശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച സംഘത്തിലെ ഒരു കുട്ടി ജീവനൊടുക്കി

വാർത്തകൾ
, തിങ്കള്‍, 25 ജനുവരി 2021 (10:50 IST)
കൊച്ചി: കളമശ്ശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച കേസിലുള്‍പ്പെട്ട കുട്ടികളിൽ ഒരാൾ ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെയോടെ കുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ച് 17 കാരനെ സുഹൃത്തുക്കൾ ചേർന്ന് മർദ്ദിയ്ക്കുകയായിരുന്നു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് പതിനേഴുകാരന് മര്‍ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മര്‍ദ്ദനമേറ്റ കുട്ടിയ്ക്കും മര്‍ദ്ദിച്ചവര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. പ്രതികളെ സറ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറങ്ങിക്കിടന്നയാളെ മരത്തിൽ കെട്ടിയിട്ട് ജീവനോടെ തീ കൊളുത്തി; ക്രൂരമായ കൊലപാതകം