Select Your Language

Notifications

webdunia
webdunia
webdunia
webdunia

അട്ടിമറിക്കൂലി: 12 തൊഴിലാളികളെ പിരിച്ചുവിട്ടു

അട്ടിമറിക്കൂലി: 12 തൊഴിലാളികളെ പിരിച്ചുവിട്ടു

എ കെ ജെ അയ്യര്‍

, വ്യാഴം, 27 ജനുവരി 2022 (12:28 IST)
കൊല്ലം: കൊല്ലം എഫ്.സി.ഐ ഗോഡൗണിലെ അട്ടിമറിക്കൂലി വിഷയത്തിൽ ദിവസങ്ങളായി തുടരുന്ന തർക്കത്തെ തുടർന്ന് 12 തൊഴിലാളികളെ പിരിച്ചുവിട്ടു. ഇതിൽ എഫ്.സി.ഐ ഹെഡ്‌ലോഡ്‌ വർക്കേഴ്‌സിലെ ആറു ഗ്രൂപ്പുകളുടെ സൂപ്പർ വൈസർമാരെയും ഇവരുടെ സഹായികളായ ആറു മണ്ഡലുകളെയുമാണ് പിരിച്ചുവിട്ടത്.

തർക്കത്തെ തുടർന്ന് തുടർച്ചയായി പത്ത് ദിവസത്തോളം തൊഴിലിൽ നിന്ന് ഇവർ വിട്ടു നിന്നതിനെ തുടർന്നാണിത്. അനധികൃത കൂലി ലഭിക്കാത്തതിനാൽ ട്രാക്കുകളിൽ സാധനങ്ങൾ കയറ്റാതിരിക്കൽ, കോവിഡ് കാലത്തു ഭക്ഷ്യ വിതരണം സ്തംഭിപ്പിക്കാൻ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പിരിച്ചുവിടൽ.

നടപടിയിൽ പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ 21 ദിവസത്തിനകം തൊഴിലാളികൾക്ക് എഫ്.സി.ഐ റീജ്യണൽ ജനറൽ മാനേജരെ സമീപിക്കാൻ അവസരം നൽകിയിട്ടുണ്ട്. എന്നാൽ ജോലിയിൽ തിരികെ പ്രവേശിക്കാൻ ശ്രമിച്ചിട്ടും എഫ്.സി.ഐ അധികൃതർ അതിനു അവസരം നല്കിയില്ലെന്നാണ് തൊഴിലാളികളുടെ ആരോപപണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശുപത്രിയിൽ നിന്നിറക്കിവിട്ട ഗർഭിണി റോഡിൽ പ്രസവിച്ചു