ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശം; പോലീസെത്തി നോക്കിയപ്പോള്‍ വനിതാ ഡോക്ടര്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍
മഞ്ചേരി മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിലെ സീനിയര്‍ റസിഡന്‍സ് ഡോക്ടര്‍ സി കെ ഫര്‍സീന ആണ് മരിച്ചത്. 35 വയസ്സ് ആയിരുന്നു.
ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചതിനു പിന്നാലെ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിലെ സീനിയര്‍ റസിഡന്‍സ് ഡോക്ടര്‍ സി കെ ഫര്‍സീന ആണ് മരിച്ചത്. 35 വയസ്സ് ആയിരുന്നു.
ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നത്. വായ്പാറപ്പടി വെള്ളാരംകല്ലിലെ ഫ്‌ലാറ്റിലാണ് യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം അയക്കുകയായിരുന്നു. ഈ സന്ദേശം ലഭിച്ച ഒരാള്‍ മഞ്ചേരി പോലീസില്‍ വിവരമറിയിച്ചു. പോലീസ് ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ ഫര്‍സീനയുടെ മുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്തു കടന്ന പോലീസ് ഫര്‍സീനയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചതിനെ കണ്ടെത്തി.
ഡോക്ടര്‍ വിഷാദരോഗം കാരണം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. മുറിയില്‍ നിന്ന് ആത്മഹത്യ കുറുപ്പും ലഭിച്ചിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.