റേഷന്‍ വ്യാപാരികള്‍ക്ക് 1,000 രൂപ ഉത്സവബത്ത അനുവദിച്ചു
ഉത്സവബത്തയായി 1,000 രൂപ അനുവദിച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.
ഓണത്തിന്റെ ഭാഗമായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിക്കാറുള്ള ഉത്സവബത്തയായി 1,000 രൂപ അനുവദിച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. 13,900 റേഷന്‍ വ്യാപാരികള്‍ക്ക് ഉത്സവബത്ത അനുവദിക്കുന്നതിന് 1.39 കോടി രൂപ അനുവദിക്കുന്നതിന് ധനവകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് ഉത്സവബത്ത അനുവദിച്ചത്.
ഉത്സവബത്ത ലഭിക്കുന്ന വിവിധ തൊഴില്‍ വിഭാഗങ്ങള്‍ക്കൊപ്പം വരും വര്‍ഷങ്ങളില്‍ റേഷന്‍ വ്യാപാരികളെയും കൂടി ഉള്‍പ്പെടുത്തുവാന്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.