Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് അന്ത്യകര്‍മ ചടങ്ങുകള്‍ക്കിടെ മൃതദേഹത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന പേസ്മേക്കര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു

Pacemaker explodes during funeral in Thiruvananthapuram

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 16 ഒക്‌ടോബര്‍ 2025 (18:53 IST)
തിരുവനന്തപുരം: തിരുവനന്തപുരത്ത് അന്ത്യകര്‍മ ചടങ്ങുകള്‍ക്കിടെ മൃതദേഹത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന പേസ്മേക്കര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കരിച്ചാറ സ്വദേശിയായ സുന്ദരന്റെ കാലിലാണ് പേസ്‌മേക്കറിന്റെ ഭാഗങ്ങള്‍ തുളച്ചുകയറി പരിക്കേറ്റത്. ചൊവ്വാഴ്ച മരിച്ച പള്ളിപ്പുറം സ്വദേശിനിയായ വിമലയമ്മയുടെ  സംസ്‌കാര ചടങ്ങിനിടെയാണ് പേസ്‌മേക്കര്‍ പൊട്ടിത്തെറിക്കുകയും അതിന്റെ ഭാഗങ്ങള്‍ സമീപത്ത് നിന്നിരുന്ന സുന്ദരന്റെ കാല്‍മുട്ടില്‍ തുളച്ചു കയറുകയും ചെയ്തത്. 
 
നാട്ടുകാര്‍ അദ്ദേഹത്തെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹൃദയ സംബന്ധമായ അസുഖം ബാധിച്ച വിമലയമ്മയ്ക്ക് അടുത്തിടെയാണ് പേസ് മേക്കര്‍ ഘടിപ്പിച്ചത്. സാധാരണയായി മരണസമയത്ത് ശരീരത്തില്‍ നിന്ന് പേസ് മേക്കറുകള്‍ നീക്കം ചെയ്യാറുണ്ട്. വൃദ്ധയായ സ്ത്രീ വീട്ടില്‍ വെച്ചാണ് മരിച്ചത്. വിമലയമ്മയുടെ മരണശേഷം പേസ് മേക്കറിനെക്കുറിച്ച് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് കുടുംബം പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു