സംസ്ഥാനത്ത് മണ്‍സൂണ്‍ തുടങ്ങി ആഴ്ചകള്‍ പിന്നിടുമ്പോള്‍ പനി ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. ഇന്നലെ മാത്രം പതിനയ്യായിരത്തിന് മുകളിലാണ് പനി ബാധിതര്‍. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കൊല്ലം,തിരുവനന്തപുരം,തൃശൂര്‍,എറണാകുളം ജില്ലകളില്‍ വ്യാപനം അതിരൂക്ഷമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത് മലപ്പുറത്താണ്. രണ്ടാം സ്ഥാനത്ത് എറണാകുളത്തും. എലിപ്പനിക്കും ഡെങ്കിപ്പനിക്കും പുറമെ ചിക്കന്‍ പോക്‌സ്,വയറിളക്ക രോഗങ്ങള്‍,മഞ്ഞപ്പിത്തം,എച്ച് 1 എന്‍ 1 തുടങ്ങി ഒരുപിടി രോഗങ്ങളാണ് മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.