Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴയ്ക്ക് പിന്നാലെ ആലപ്പുഴയില്‍ ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന എച്ച്1 എന്‍1 പനി വ്യാപിക്കുന്നു

Fever H1N1 Kerala

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 16 ജൂണ്‍ 2023 (10:24 IST)
മഴയ്ക്ക് പിന്നാലെ ആലപ്പുഴയില്‍ ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന എച്ച്1 എന്‍1 പനി വ്യാപിക്കുന്നു. എച്ച്1 എന്‍1 പനിബാധിച്ച 17 കേസുകളും എച്ച്1 എന്‍1 അണുബാധ കൊണ്ടാണെന്ന് കരുതാവുന്ന രണ്ടു മരണങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തെങ്കിലും രോഗ ലക്ഷണം ഉള്ളവര്‍ മാസ്‌ക് ധരിക്കണം. രോഗ ലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. 
 
തുമ്മുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വായുവില്‍ കൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. പനി, ചുമ, തൊണ്ടവേദന, തുടര്‍ച്ചയായ തുമ്മല്‍, മൂക്കൊലിപ്പ്, ശ്വാസ തടസം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണം. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടുദിവസത്തെ തുടര്‍ച്ചയായ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു