തിരുവോണനാളിൽ ബീച്ച് കാണാൻ പോയ പതിനഞ്ചുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഓണം ആഘോഷിക്കാൻ കോഴിക്കോടെത്തിയ സംഘത്തിലെ കുട്ടിയെയാണ് തിരയിൽപ്പെട്ട് കാണാതായത്.

വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (08:33 IST)
കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് പതിനഞ്ചുകാരനെ കാണാതായി. ആദിൽ അർഷാദ് എന്ന കൊടുവള്ളി സ്വദേശിയാണ് അപകടത്തിൽപ്പെട്ടത്.
 
ഓണം ആഘോഷിക്കാൻ കോഴിക്കോടെത്തിയ സംഘത്തിലെ കുട്ടിയെയാണ് തിരയിൽപ്പെട്ട് കാണാതായത്. ആദിൽ അർഷാദും സംഘവും ഓണം ആഘോഷിക്കാനാണ് ബീച്ചിൽ എത്തിയത്. കടലിൽ കുളിക്കുന്നതിനിടെ ആദിൽ അപകടത്തിൽപ്പെടുകയായിരുന്നു.

അരിപ്പാറയിൽ എത്തിയ ആറുപേരടങ്ങുന്ന വിനോദ സഞ്ചാര സംഘത്തിലെ ഒരാളെയാണ് കാണാതായത്. മലപ്പുറം കൊണ്ടോട്ടിക്ക് സമീപം പള്ളിക്കൽ ബസാറിലെ കണിയാടത്ത് ജ്വലറി ജീവനക്കാരനായ ആഷിഖിനെയാണ് കയത്തിൽ മുങ്ങി കാണാതായത്. യുവാവിനായി തിരച്ചിൽ തുടരുകയാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നല്ല റോഡുകളാണ് അപകടങ്ങൾക്ക് കാരണം; വിചിത്രവാദവുമായി മന്ത്രി