‘ചെക്ക് കൈമാറിയ ആളെ മനസിലായി’; നാസിൽ അബ്‍ദുള്ളയ്‌ക്കെതിരെ ക്രിമിനൽ കേസ് കൊടുക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി

ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (15:17 IST)
ചെക്ക് കേസ് നൽകിയ വ്യവസായി നാസിൽ അബ്ദുള്ളയ്‌ക്കെതിരെ ക്രിമിനൽ കേസ് നൽകാൻ ഒരുങ്ങി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഗൂഢാലോചന, കൃത്രിമരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരിക്കും നാസിലിനെതിരെ കേസ് നല്‍കുക.

നാസിലിന് ചെക്ക് കൈമാറിയ ആളെ മനസിലായി. കേസ് കൊടുക്കുന്നതിനാൽ പേര് വെളിപ്പെടുത്തുന്നില്ല. ഇവർ രണ്ടു പേർക്കും ഗൂഢാലോചയിൽ പങ്കുണ്ട്. പണം മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. വ്യാജരേഖ ചമച്ചതും ഗൂഢാലോചന നടത്തിയത് ആരെന്നും വ്യക്തായ തെളിവുകൾ കൈവശമുണ്ടെന്നും തുഷാര്‍ പറഞ്ഞു.

മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും നാടുകടത്തലും ശിക്ഷ കിട്ടാവുന്ന കുറ്റമാണ് നാസിലും സുഹൃത്തും ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.  

യുഎഇ അജ്മാൻ കോടതി തുഷാറിനെതിരെയുള്ള ചെക്ക് കേസ് തളളിയിരുന്നു. തൃശൂർ സ്വദേശിയായ വ്യവസായി നാസിർ അബ്ദുല്ല ഹാജരാക്കിയ രേഖകൾ വിശ്വാസയോഗ്യമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മൂന്നാമതും വിവാഹം കഴിക്കാന്‍ ശ്രമം; യുവാവിനെ പരസ്യമായി മര്‍ദ്ദിച്ച് മുന്‍ഭാര്യമാര്‍ - ദൃശ്യങ്ങള്‍ പുറത്ത്