സൂപ്പര്‍ താരങ്ങള്‍ ചാനല്‍ ഷോകളില്‍ എത്താതായേക്കും; പുതിയ നീക്കവുമായി ഫിലിം ചേംബർ - നാളെ അമ്മയുമായി കൂടിക്കാഴ്‌ച

സൂപ്പര്‍ താരങ്ങള്‍ ചാനല്‍ ഷോകളില്‍ എത്താതായേക്കും; പുതിയ നീക്കവുമായി ഫിലിം ചേംബർ

ഞായര്‍, 12 നവം‌ബര്‍ 2017 (16:18 IST)
സാറ്റ്ലെറ്റ് റൈറ്റ് വിഷയത്തില്‍ ചാനലുകളോട് പ്രതികാര നടപടിയുമായി ഫിലിം ചേംബർ. തിയേറ്ററില്‍ വിരലില്‍ എണ്ണാവുന്ന ദിവസം മാത്രം പ്രദര്‍ശിപ്പിച്ച നിലാവരമില്ലാത്ത സിനിമകള്‍ ചാനലുകള്‍ വാ‍ങ്ങാത്തതാ‍ണ് ഫിലിം ചേംബറിനെ ചിടിപ്പിച്ചത്.

ചാനലുകൾ നടത്തുന്ന അവാർഡ് ഷോകളിൽ സിനിമാ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബർ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ തിങ്കളാഴ്ച ഫിലിം ചേംബർ താരസംഘടനയായ താരസംഘടനയായ അമ്മയുമായി ചർച്ച നടത്തും. നിർമാതാക്കൾ, വിതരണക്കാർ, തീയറ്റർ ഉടമകൾ എന്നിവരുടെ സംഘടനകളാണ് അമ്മയുമായി കൂടിക്കാഴ്‌ച നടത്തുന്നത്.

മുമ്പ് തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ സിനിമകളുടെ ചാനൽ റൈറ്റ്സും വിറ്റ് പോയിരുന്നു. എന്നാല്‍, മോശം ചിത്രങ്ങള്‍ തുടര്‍ച്ചയായി ഇറങ്ങിയതോടെ തിയേറ്ററുകളില്‍ വിജയമാകുന്ന സിനിമകള്‍ മാത്രമാണ് ചാനലുകള്‍ ഇപ്പോള്‍ വാങ്ങുന്നത്. ഇതാണ് ഫിലിം ചേംബറിനെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.

ഈ വർഷം നാൽപ്പതിൽ താഴെ ചിത്രങ്ങൾക്ക് മാത്രമാണ് സാറ്റ്ലെറ്റ് റൈറ്റ് തുക ലഭിച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മറ്റു രാജ്യക്കാര്‍ തഴച്ചുവളരുന്നത് ഹിന്ദുക്കളുടെ കാരുണ്യത്തില്‍: പ്രിയദര്‍ശന്‍