പട്ടിക്കാണോ, കുട്ടിക്കാണോ വില?; ഇതിനൊരു തീരുമാനം ഇനിയും ഉണ്ടായില്ലെങ്കിൽ ഈ നാട്ടിലെ ചെറുപ്പക്കാർ തന്നെ ഒരു തീരുമാനം ഉണ്ടാക്കും, അതിൽ നിയമത്തിന്റെ വശങ്ങളുണ്ടാവില്ലെന്ന് ജയസൂര്യ
തെരുവുനായ വിഷയത്തില്‍ പ്രതിഷേധവുമായി നടന്‍ ജയസൂര്യ
സംസ്ഥാനത്ത് തെരുവ്നായ്ക്കളുടെ ശല്യം വർധിച്ച് വരികയാണ്. ഇതിനു പരിഹാരം കാണുന്നതിനായി അക്രമകാരികളായ നായ്ക്കളെ കൊല്ലാൻ സംസ്ഥാന സർക്കാർ അനുവാദം നൽകിയിരുന്നു. എന്നാൽ നിയമത്തിന് എതിരാണ് സർക്കാരിന്റെ നടപടികൾ എന്നാരോപിച്ച് മൃഗസംസരക്ഷണ സമിതി രംഗത്തെത്തിയിരുന്നു. പ്രതിഷേധമറിയിച്ച് നടൻ ജയസൂര്യയും രംഗത്തെത്തിയിരിക്കുകയാണ്. തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇതിനൊരു തീരുമാനം ചെറുപ്പക്കാർ ഉണ്ടാക്കുമെന്ന് ജയസൂര്യ തന്റെ ഫേസ്ബുക്കിൽ പറയുന്നു.
'പട്ടി- ണി' എന്ന തലക്കെട്ടോടെ തുടങ്ങുന്ന കുറിപ്പിൽ മേനക ഗാന്ധി ഉൾപ്പെടെ മൃഗസ്നേഹികൾക്കെതിരെയും താരം തുറന്നടിക്കുന്നുണ്ട്. പട്ടികൾക്കാണോ കുട്ടികൾക്കാണോ വിലയെന്നാണ് ജയസൂര്യ ചോദിക്കുന്നത്. ഓരോ ദിവസവും ഓരോ വർത്തകൾ കേൾക്കാമെന്നാണ് ജയസൂര്യ പറയുന്നത്. ഇതിനു ഒരു പരിഹാരം ഉടൻ തന്നെ കാണേണ്ടതുണ്ട്. ഇതിനൊരു തീരുമാനം ഇനിയും ഉണ്ടായില്ലെങ്കിൽ ഈ നാട്ടിലെ ചെറുപ്പാക്കാർ തന്നെ ഒരു തീരുമാനം ഉണ്ടാക്കും. അതിൽ ചിലപ്പോ നിയമത്തിന്റെ വശങ്ങളുണ്ടാവില്ല പകരം നഷ്ടപ്പെട്ടതിന്റെ തിരിച്ചറിവ് മാത്രേ കാണൂ എന്നും ജയസൂര്യ പറയുന്നു.