ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി
തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
തിരുവനന്തപുരം: ഐഎഫ്എഫ്‌കെ പ്രദര്‍ശനത്തിനിടെ ഒരു ഹോട്ടലില്‍ വെച്ച് ഒരു സംവിധായകന്‍ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് വനിതാ സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി പരാതി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറി. തുടര്‍ന്ന് ഹോട്ടല്‍ പരിധിയില്‍ വരുന്ന സ്റ്റേഷനിലെ പോലീസ് അവരുടെ മൊഴി രേഖപ്പെടുത്തി. തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
തുടര്‍ന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. എന്നാല്‍ ഇതുവരെ കേസെടുത്തിട്ടില്ല. പരാതി സ്ഥിരീകരിക്കുന്നതിനും അതില്‍ എത്രത്തോളം വസ്തുതാപരമാണെന്ന് കണ്ടെത്തുന്നതിനുമായി പ്രാഥമിക അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.