Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് ഗുരുവായൂരിൽ തീപിടിത്തം; രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്

ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ അപ്പാര്‍ട്ട്‌മെന്‍റിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു

പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് ഗുരുവായൂരിൽ തീപിടിത്തം; രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്
തൃശ്ശൂര് , തിങ്കള്‍, 22 ഓഗസ്റ്റ് 2016 (11:03 IST)
ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ അപ്പാര്‍ട്ട്‌മെന്‍റിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. 
തിരുവനന്തപുരം സ്വദേശി സദാശിവന്‍ നായര്‍, ഭാര്യ സത്യഭാമ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.
 
ഗണപത് അപ്പാര്‍ട്ട്‌മെന്‍റിന്‍റെ രണ്ടാംനിലയിലെ ബി ആറ് നമ്പര്‍ ശ്രീവൈകുണ്ഠം അപ്പാര്‍ട്ട്‌മെന്‍റിലാണ് തീപിടിത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും പൊള്ളലിന്‍റെ തീവ്രപരിചരണ വിഭാഗമുള്ള ജൂബിലി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
 
പാചക വാതക സിലിണ്ടറിലുണ്ടായ ചോര്‍ച്ച മൂലമാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെ തുടര്‍ന്ന് മുറിയിലുണ്ടായ പൊട്ടിത്തെറിയിൽ പാത്രങ്ങളും കസേരകളും അടക്കമുള്ള ഉപകരണങ്ങള്‍ സമീപത്തെ റോഡിലേക്ക് തെറിച്ചുവീണു. തീ കെടുത്തുന്നതിനിടെ ഫയര്‍മാന് പരുക്കേറ്റിട്ടുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെലിവിഷന്‍ കാണുമ്പോള്‍ ബഹളമുണ്ടാക്കി; ദേഷ്യപിടിച്ച പിതാവ് പിഞ്ചുകുഞ്ഞിനെ കൊന്നത് 22 തവണ ക്രൂരമായി മര്‍ദ്ദിച്ച്