Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്തെ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫീസില്‍ തീപിടുത്തം; രണ്ടു സ്ത്രീകള്‍ മരണപ്പെട്ടു

Fire in New India insurance office

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (14:50 IST)
തിരുവനന്തപുരത്തെ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫീസില്‍ തീപിടുത്തം. സംഭവത്തില്‍ രണ്ടു സ്ത്രീകള്‍ മരണപ്പെട്ടു. ഒരാള്‍ ജീവനക്കാരിയായ വൈഷ്ണവയാണ്. 35 വയസ്സായിരുന്നു. അതേസമയം രണ്ടാമത്തെ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്. ഇന്ന് ഉച്ചയോടെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ തീപിടുത്തം ഉണ്ടാവുകയായിരുന്നു. തീപിടുത്തം ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുകയായിരുന്നു.
 
എന്നാല്‍ ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയെന്ന് ആരോപണവും ഉണ്ട്. പാപ്പനംകോട് നഗര മധ്യത്തിലാണ് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ തീ നിയന്ത്രണവിധേയമായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിയുടെ വീടാണെന്ന് കരുതി പൊളിക്കാമോ? ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി