Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം; ഒരു സമയം പരമാവധി 20 പേര്‍ക്കാണ് പ്രവേശനം

Idukki Dam

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (20:45 IST)
ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ ഇടുക്കി, ചെറുതോണി ഡാമുകളില്‍ പൊതുജനങ്ങള്‍ക്ക് നിബന്ധനകളോടെ സന്ദര്‍ശനം നടത്താന്‍ മൂന്നു മാസത്തേക്കാണ് അനുമതി നല്‍കിയത്.
 
ഒരു സമയം പരമാവധി 20 പേര്‍ക്കാണ് പ്രവേശനം. ജില്ലാ കളക്ടര്‍ മുന്‍പ് നടത്തിയ യോഗത്തില്‍ നിര്‍ദ്ദേശിച്ച എല്ലാ സുരക്ഷാ പ്രോട്ടോക്കോളും പാലിച്ചായിരിക്കും പ്രവേശനം. ശക്തമായ മഴയുള്ള കാലാവസ്ഥ മുന്നറിയിപ്പുകള്‍ (ഓറഞ്ച്, ചുവപ്പ് ജാഗ്രത) നിലനില്‍ക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ദിവസങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒന്‍പത് മുതല്‍ ആരംഭിക്കും