Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീയണഞ്ഞെന്നു കരുതി ഫയര്‍ ഫോഴ്‌സ് തിരിച്ചുപോയി; ആളിപ്പടര്‍ന്ന തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചു

തീയണഞ്ഞെന്നു കരുതി ഫയര്‍ ഫോഴ്‌സ് തിരിച്ചുപോയി; ആളിപ്പടര്‍ന്ന തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 3 ജനുവരി 2022 (16:46 IST)
തിരുവനന്തപുരത്ത് ആക്രിക്കടയില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ആളിപ്പടര്‍ന്ന തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചു. ഇതിനുപിന്നാലെ വീണ്ടും നാലുയൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീയണയ്ക്കുകയായിരുന്നു. രണ്ടുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. 
 
വീണ്ടും തീപടര്‍ന്നതിനെ തുടര്‍ന്ന് ഗോഡൗണിന്റെ നാലുഭാഗത്തുനിന്നും ഫയര്‍ ഫോഴ്‌സ് വെള്ളം അടിക്കുകയായിരുന്നു. പൂന്തുറ സ്വദേശി സുല്‍ഫിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലായിരുന്നു തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് സംഭവം ഉണ്ടായത്. തീപിടുത്തത്തെ തുടര്‍ന്ന് വലിയ പൊട്ടിത്തെറിയുണ്ടായത് ആശങ്കയുണ്ടാക്കി. 
 
ആക്രികടയെ കുറിച്ച് നിരവധി പരാതികള്‍ നഗരസഭയ്ക്ക് നല്‍കിയിരുന്നതായും നടപടികള്‍ ഉണ്ടായില്ലെന്നും ആരോപണം ഉണ്ട്. തീപിടുത്തത്തില്‍ സമീപത്തെ മരങ്ങള്‍ കത്തി നശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്