ബെവ് ക്യൂ ആപ്പിലൂടെ ഇന്ന് മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്‍; വ്യാജ ആപ്പ് നിര്‍മിച്ചവര്‍ക്കെതിരെ ജാമ്യമില്ലാത്ത കുറ്റത്തിന് കേസെടുക്കുമെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്

വ്യാഴം, 28 മെയ് 2020 (20:00 IST)
ബെവ് ക്യൂ ആപ്പിലുടെ സംസ്ഥാനത്ത് ഇന്ന് മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്‍. ആപ്പിന്റെ ഉപയോഗത്തില്‍ കുറച്ച് സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഇത് പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ആപ്പിന്റെ വ്യാജനെ പ്ലേസ്റ്റോറില്‍ ഇറക്കിയവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റത്തിന് കേസെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനായിരിക്കും ഇതിന്റെ അന്വേഷണ ചുമതലയെന്നും ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെ കുറിച്ച് വ്യാജവാര്‍ത്ത സൃഷ്ടിച്ച് ജനങ്ങളില്‍ ഭയം ഉണ്ടാക്കുന്നവര്‍ക്കെതിരെയും ജാമ്യമില്ലാകുറ്റത്തിന് കേസെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു,ലോകത്തിന് മുൻപിൽ ന്യൂസിലൻഡ് പ്രതിരോധ വിജയം