Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരമനയാറിന്റെ തീരത്തുതാമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം: തിരുവനന്തപുരം ജില്ലാ ഭരണകൂടം

Aruvikkara dam

ശ്രീനു എസ്

തിരുവനന്തപുരം , വ്യാഴം, 28 മെയ് 2020 (19:36 IST)
കരമനയാറിന്റെ തീരത്തുതാമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം. മഴപെയ്ത് ജലനിരപ്പ് ഉയര്‍ന്നാല്‍ നിലവില്‍ 5 സെന്റി മീറ്റര്‍ തുറന്നിട്ടുള്ള അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 2 മീറ്റര്‍ വരെ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
 
അതേസമയം കഴിഞ്ഞ തവണ ഡാംതുറന്നപ്പോള്‍ അറിയിപ്പുണ്ടായില്ലെന്ന് ആരോപിച്ച് നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. ആറ്റുകാല്‍ മങ്കാട്ടുകടവിലെ മൂന്ന് കുടംബങ്ങള്‍ക്ക് സ്വന്തം കിടപ്പാടം നഷ്ടമായി. കിള്ളിയാറിന്റെ തീരത്ത് ബണ്ട് നിര്‍മിക്കണമെന്ന ഇവരുടെ കാലങ്ങളായുള്ള ആവശ്യം അധികൃതര്‍ കണ്ടില്ലെന്ന് നടിച്ചതാണ് ദുരന്തത്തിന് കാരണമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് കാലവർഷം ജൂൺ 1ന് തന്നെ എത്തും, അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്