Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നത് 225 ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍

സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നത് 225 ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍

എ കെ ജെ അയ്യര്‍

തിരുവനന്തപുരം , ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (08:08 IST)
സംസ്ഥാനത്താകമാനം 225 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗലക്ഷണം കുറഞ്ഞതോ, ഇല്ലാത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും സി എഫ് എല്‍ ടി സി കളിലായി 32979 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്.
 
അതില്‍ 19478 ബെഡുകളില്‍ ഇപ്പോള്‍ രോഗികളെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിട്ടുണ്ട്. കോവിഡ് മുക്തര്‍ക്ക് പല വിധ അസുഖങ്ങള്‍ വരാനിടയുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിന് പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിക്കുന്ന കാര്യം അലോചിക്കും രോഗലക്ഷണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ 38 കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്.
 
ഇവയില്‍ 18 സി. എസ്. എല്‍. ടി.സികളില്‍ അഡ്മിഷന്‍ ആരംഭിക്കുകയും  689 രോഗികളെ അഡ്മിറ്റ് ചെയ്തു. ഐ സി യു സൗകര്യങ്ങള്‍, വെന്റിലേറ്ററുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ തുടങ്ങി രോഗികളുടെ പരിചരണത്തിനും സുരക്ഷയ്ക്കും ആവശ്യമായ സൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ പരമാവധി ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്‌പി‌ബിയ്ക്ക് ഭാരത് രത്‌ന നൽകണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് ജഗൻ മോഹൻ റെഡ്ഡി