Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കേരളത്തില്‍ അഴിമതി ഇല്ലെങ്കില്‍ നേതാക്കള്‍ സ്ഥലം വിടും': ശ്രീനിവാസൻ പറയുന്നു

കൗമുദി ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ശ്രീനിവാസൻ ഈ അഭിപ്രായങ്ങൾ പറഞ്ഞത്.

Sreenivasan

റെയ്‌നാ തോമസ്

, ഞായര്‍, 26 ജനുവരി 2020 (18:34 IST)
രാജ്യത്തിന്റെ നിലവിലെ സാഹചര്യം വെച്ച് നോക്കുമ്പോൾ അരവിന്ദ് കേജ്‌രിവാൾ തന്നെയാണ് ഭേദപ്പെട്ട ഭരണാധികാരിയെന്ന് നടൻ ശ്രീനിവാസൻ.കൗമുദി ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ശ്രീനിവാസൻ ഈ അഭിപ്രായങ്ങൾ പറഞ്ഞത്. 950കോടി രൂപയ്ക്ക് തീര്‍ക്കേണ്ട പാലം പണി 600 കോടി രൂപയ്ക്കാണ് ഡൽഹിയുടെ മുഖ്യമന്ത്രിയായ അരവിന്ദ് കേജ്‌രിവാൾ തീര്‍ത്തത്. അതുകൊണ്ട് തന്നെ 300 കോടിയോളം രൂപ സര്‍ക്കാരിന് ലാഭമുണ്ടായി. 
 
കേരളത്തിന്റെയോ മറ്റ് ഏതെങ്കിലും സംസ്ഥാനത്തിന്റെയോ ചരിത്രത്തില്‍ ഇത്തരം ഒരു സംഭവം നടന്നിട്ടുണ്ടോ എന്ന തുറന്ന ചോദ്യവും ശ്രീനിവാസന്‍ ചോദിച്ചു. കേരളത്തില്‍ അഴിമതി ഇല്ലെങ്കില്‍ ഭൂരിഭാഗം നേതാക്കളും സ്ഥലം വിട്ടുപോകുമെന്നും ശ്രീനിവാസൻ പറഞ്ഞു.കേന്ദ്ര സർക്കാർ നടപടികൾക്ക് നേരെയും ശ്രീനിവാസൻ വിമർശനം ശരമുയർത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുക്കത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; ഒരു മരണം