Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

മീന്‍വില്‍പനയ്ക്ക് കൊണ്ടുപോകുന്ന സ്ത്രീകള്‍ക്ക് കോവിഡ് പരിശോധന നടത്തും

Trivandrum

എ കെ ജെ അയ്യര്‍

തിരുവനന്തപുരം , വെള്ളി, 14 ഓഗസ്റ്റ് 2020 (16:37 IST)
മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നും മൊത്ത വില്‍പനകേന്ദ്രങ്ങളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ മീന്‍ വില്‍പനയ്ക്ക് കൊണ്ടുപോകുന്ന സ്ത്രീകള്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമേ മീന്‍ വില്‍പനയ്ക്ക് പോകാന്‍ അനുമതി നല്‍കൂ.
 
കോവിഡ് പ്രതിരോധത്തിനുള്ള നൂതന മാര്‍ഗങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ പൊലീസ് മേധാവിമാര്‍ തയ്യാറാക്കിയ പ്രതിരോധമാര്‍ഗങ്ങള്‍ പരസ്പരം മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നടപ്പിലാക്കും.
 
ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ ബിഹേവിയറല്‍ ട്രെയിനിങ് നല്‍കും. കോവിഡിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്. കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വനിതകളുടെ സഹായം കൂടി ഇത്തരം ലഭ്യമാക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു