Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണംപൂശിയ ലുങ്കികളുമായി വിമാനയാത്രക്കാരൻ പിടിയിലായി

സ്വർണംപൂശിയ ലുങ്കികളുമായി വിമാനയാത്രക്കാരൻ പിടിയിലായി
, ഞായര്‍, 19 നവം‌ബര്‍ 2023 (19:09 IST)
തിരുവനന്തപുരം : ഒരു കിലോയിലേറെ സ്വർണ്ണം ലയിപ്പിച്ചു ലായനിയിൽ മുക്കിയ ലുങ്കികളുമായി ദുബായിൽ നിന്ന് എത്തിയ യുവാവിനെ എയർ കസ്റ്റംസ് അധികൃതർ പിടികൂടി. തിരുവനന്തപുരം കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സൽ എന്ന ഇരുപത്തെട്ടുകാരനാണ് തിരുവനന്തപുരത്ത് പിടിയിലായത്.
 
സ്വർണ്ണം ലയിപ്പിച്ചു ലായനിയിൽ ലുങ്കികൾ മുക്കി ഉണക്കിയെടുത്ത് ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ എത്തിയത്. ഇത്തരത്തിലുള്ള പത്ത് ലുങ്കികളാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്.
 
ഇതിനൊപ്പം  കോഴിക്കോട് കൈതപ്പറമ്പ് സ്വദേശി സുഹൈബ് എന്ന 34 കാരൻ 1959 ഗ്രാം വരുന്ന സ്വർണ്ണം മിശ്രിത രൂപത്തിലാക്കി ഫ്‌ളാസ്‌കിനുള്ളിൽ ഒളിപ്പിച്ചായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്. എയർ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ എഎം.നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള കസ്റ്റംസ് അധികാരികളാണ് പ്രതികളെ പിടികൂടിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാം ആൾട്ട്മാൻ പോര, ഒടുവിൽ ബുദ്ധി കേന്ദ്രത്തെ തന്നെ പുറത്താക്കി ചാറ്റ് ജിപിടി മാതൃകമ്പനി ഓപ്പൺ എ ഐ