‘ഭക്ഷണമെത്തിച്ചു കൊടുക്കാന്‍ ബോട്ട് വേണം, ഉടന്‍ സഹായിക്കണം’; സഹായം തേടി ആഷിക് അബു

‘ഭക്ഷണമെത്തിച്ചു കൊടുക്കാന്‍ ബോട്ട് വേണം, ഉടന്‍ സഹായിക്കണം’; സഹായം തേടി ആഷിക് അബു

വെള്ളി, 17 ഓഗസ്റ്റ് 2018 (15:16 IST)
പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സ്‌പീട് ബോട്ട് വേണമെന്ന ആവശ്യവുമായി നടനും സംവിധായകനുമായ ആഷിക് അബു.

തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ആഷിഖ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സഹായിക്കാന്‍ സാധിക്കുന്നവര്‍ പോസ്‌റ്റിന് താഴെ കമന്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കൊച്ചിയില്‍ ജലനിരപ്പ് ഉയരുകയാണെന്ന് റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ ജില്ലകളില്‍ ഒന്നാണ് എറണാകുളം.

ആയിരക്കണക്കിനാളുകളാണ് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. പലയിടത്തും കുടുങ്ങി കിടക്കുന്നവര്‍ക്ക് വ്യോമസേനയുടെ സഹായത്തോടെയാണ് ഭക്ഷണമുള്‍പ്പെടയുള്ള സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ടൊവിനോ മാസ്; രക്ഷാപ്രവർത്തനത്തിൽ നിറസാന്നിധ്യമായി നടൻ