Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തോട് അവഗണന, ആ 700 കോടി ലഭിക്കില്ല; ഒരു രാജ്യത്തിന്റെ സഹായവും വേണ്ടന്ന് വിദേശമന്ത്രാലയം!

കേരളത്തോട് അവഗണന, ആ 700 കോടി ലഭിക്കില്ല; ഒരു രാജ്യത്തിന്റെ സഹായവും വേണ്ടന്ന് വിദേശമന്ത്രാലയം!
, വ്യാഴം, 23 ഓഗസ്റ്റ് 2018 (07:52 IST)
പ്രളയക്കെടുതിയിലായ കേരളത്തിനു വലിയ ആശ്വാസമാകുന്നതായിരുന്നു യുഎഇ ഉൾപ്പെടെ ചില രാജ്യങ്ങൾ പ്രഖ്യാപിച്ച സാമ്പത്തിക സഹായം. യു എ ഇ 700 കോടിയായിരുന്നു കേരളത്തിനായി പ്രഖ്യാപിച്ചത്. എന്നാൽ, യു എ ഇ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നുമുള്ള സഹായം വേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. 
 
കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം നയപരമായ പിൻബലമില്ലാത്ത നടപടിയാണെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. 2004ൽ സൂനാമിയുണ്ടായപ്പോൾ വിദേശസഹായം വേണ്ടെന്നു യുപിഎ സർക്കാർ വ്യക്തമാക്കിയെന്നും ആ നയം തുടരുന്നുവെന്നുമാണു കേന്ദ്രസർക്കാരിന്റെ വാദം.  
 
എന്നാൽ, വിദേശസഹായം വേണ്ടെന്ന നിലപാട് ദിവസങ്ങൾക്കുള്ളിൽ യുപിഎ സർക്കാർ തിരുത്തി. ദുരന്തങ്ങളുണ്ടാകുമ്പോൾ വിദേശ രാജ്യങ്ങൾ സൗഹൃദ നടപടിയായി നൽകുന്ന സഹായം കേന്ദ്രസർ‍ക്കാരിനു സ്വീകരിക്കാവുന്നതാണെന്നു മോദി സർക്കാർ 2016 മേയിൽ പുറത്തിറക്കിയ ദേശീയ ദുരന്ത മാനേജ്മെന്റ് പദ്ധതിയിൽ‍ നയമായിത്തന്നെ വ്യക്തമാക്കുന്നുണ്ട്.
   
ദുരിതാശ്വാസ- പുനരധിവാസ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി. മറ്റ് വിദേശ രാജ്യങ്ങളുടെ സഹായവും വേണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്നത് 29ലേക്ക് നീട്ടി