Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഷ്ടം 20,000 കോടി; അടിയന്തിര സഹായമായി ആവശ്യപ്പെട്ടത് 2000 കോടി, കേന്ദ്രം നൽകിയത് 500 കോടി

നഷ്ടം 20,000 കോടി; അടിയന്തിര സഹായമായി ആവശ്യപ്പെട്ടത് 2000 കോടി, കേന്ദ്രം നൽകിയത് 500 കോടി
, ശനി, 18 ഓഗസ്റ്റ് 2018 (11:51 IST)
കേരളത്തെ ബാധിച്ച പ്രളയദുരന്തത്തിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് സംസ്ഥാനം. പ്രളയക്കെടുതി നേരിടാന്‍ 500 കോടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മഴക്കെടുതിയെ നേരിടാന്‍ കേരളം അടിയന്തിരമായി ആവശ്യപ്പെട്ടത് 2000 കോടിയാണ്. പക്ഷേ 500 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചത്.
 
20,000 കോടി രൂപയുടെ നാശ നഷ്ടമാണ് നിലവില്‍ കണക്കാക്കുന്നത്. ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രധാനമന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി.
 
പ്രളയത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് കേന്ദ്രം അറിയിച്ചു. പ്രളയബാധിത മേഖലകൾ സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പുറപ്പെട്ടു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ നേരിടാനായി സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോ‍ഴും കാലാവസ്ഥ വീണ്ടും പ്രതികൂലമാകുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സൈന്യത്തെ വിളിക്കാതിരുന്നത് എന്തുകൊണ്ട്, താൻ ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി പുച്ഛിച്ച് തള്ളിക്കളഞ്ഞു’- പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല