സർക്കാരിന്റെ വിശ്വാസ്യതയുടെ പ്രശ്‌നമായതിനാൽ പ്രഖ്യാപിച്ച പരീക്ഷാ തീയതികളും 70 ശതമാനം ചോദ്യങ്ങൾമാത്രം ഫോക്കസ് ഏരിയയിൽനിന്ന് ചോദിക്കുമെന്ന തീരുമാനവും മാറ്റാനാവില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി.
മുൻവർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം നവംബർ മുതൽ കുട്ടികൾ ക്ലാസുകളിലെത്തിയ സാഹചര്യത്തിൽ ഫോക്കസ് ഏരിയയ്ക്ക് പ്രസക്തിയില്ല.കഴിഞ്ഞവർഷത്തെ ഇളവ് വേണ്ടെന്ന് സർക്കാർ എടുത്ത നിലപാടാണ്. അതിൽ മാറ്റംവരുത്തേണ്ടതില്ല. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് പരീക്ഷാ സമ്മർദം കുറയ്ക്കാൻ മുൻ നിശ്ചയിച്ച പ്രകാരമുള്ള ഫോക്കസ് ഏരിയയും മാർക്ക് ക്രമവും തുടരും.
മുഴുവൻ പാഠഭാഗങ്ങളും പഠിപ്പിച്ചു തീർത്തിട്ട് വേണം പരീക്ഷയിലേക്ക് കടക്കാൻ. സർക്കാർ തീരുമാനത്തെ വിമർശിക്കുന്നതിന്റെ പേരിൽ ആർക്കെതിരെയും നടപടിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.