Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കുലസ്ത്രീകള്‍ പുറത്തിറങ്ങരുത്, ജാഗ്രതെ’ - മുന്നറിയിപ്പുമായി സന്ദീപാനന്ദ ഗിരി

‘കുലസ്ത്രീകള്‍ പുറത്തിറങ്ങരുത്, ജാഗ്രതെ’ - മുന്നറിയിപ്പുമായി സന്ദീപാനന്ദ ഗിരി
, തിങ്കള്‍, 29 ഏപ്രില്‍ 2019 (11:22 IST)
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ‘ഫോനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഫാനി കേരളത്തിലെത്തുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കേരളത്തിലെ ഇപ്പോഴത്തെ സാമൂഹിക സ്ഥിതിയുമായി താരതമ്യപ്പെടുത്തി പരിഹാസ രൂപത്തില്‍ വിശദീകരിച്ചിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി.
 
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. പോസ്റ്റിന്റെ പൂർണരൂപം: 
 
ശ്രദ്ധിക്കുക. ‘ഫാനി’ ചുഴലിക്കാറ്റും മഴയും കേരളത്തിലേക്ക് .
തിങ്കളാഴ്ച്ച (29/04/2019 )മുതല്‍ യെല്ലൊ അലര്‍ട്ട്
എല്ലാപേരും മുന്നറിയിപ്പുകള്‍ പാലിക്കുക.
1- എല്ലാവരും അവരവരുടെ ജാതി, മത സര്‍ട്ടിഫികള്‍ കയ്യില്‍ കരുതുക.
2- രക്ഷിക്കാന്‍ വരുന്നവരുടെ ജാതി, മതം തിരക്കി മാത്രം കൈ പിടിക്കുക.
3- മത ഗ്രന്ഥങ്ങള്‍ കയ്യില്‍ കരുതുക.
4- മരിക്കുമെന്നുറപ്പുണ്ടെങ്കിലും ആചാര ലംഘനങ്ങള്‍ നടത്താതിരിക്കുക.
5- നമ്മെ നമ്മുടെ മതക്കാര്‍ മാത്രം രക്ഷിച്ചാല്‍ മതിയെന്ന്,
കഴിയുമെങ്കില്‍ ഒരു ബോര്‍ഡ് എഴുതി പ്രദര്‍ശിപ്പിക്കുക.
ആശയ കുഴപ്പം ഒഴിവാക്കാന്‍ ഇത് സഹായിക്കും.
6- മരിക്കേണ്ടി വന്നാലും ‘കുല’സ്ത്രീകള്‍ പുറത്തിറങ്ങാതിരിക്കുക.
നൈഷ്ഠികത ഉള്ളതാണ്.
7- ആരും ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കരുത്.
എല്ലാവരെയും അവരവരുടെ ദൈവം രക്ഷിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചില്ലിചിക്കനില്‍ ചത്ത പാറ്റ, ചോദ്യം ചെയ്താല്‍ ഗുണ്ടായിസം; പരാതിയുമായി ഡോക്ടർമാർ