Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസാമി, ഓർമ്മയുണ്ടോ? എയ് ഉണ്ടാവില്ല കാലം അഞ്ചാറായില്ലേ: മീ ടൂവിൽ കുടുങ്ങി സ്വാമി സന്ദീപാനന്ദഗിരിയും

ആസാമി, ഓർമ്മയുണ്ടോ? എയ് ഉണ്ടാവില്ല കാലം അഞ്ചാറായില്ലേ: മീ ടൂവിൽ കുടുങ്ങി സ്വാമി സന്ദീപാനന്ദഗിരിയും

ആസാമി, ഓർമ്മയുണ്ടോ? എയ് ഉണ്ടാവില്ല കാലം അഞ്ചാറായില്ലേ: മീ ടൂവിൽ കുടുങ്ങി സ്വാമി സന്ദീപാനന്ദഗിരിയും
, ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (10:09 IST)
ശബരിമല സ്‌ത്രീ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയെ പിന്തുണയ്‌ക്കുകയും നിലപാടുകൾ ശക്തമാക്കുകയും ചെയ്‌ത വ്യക്തിയാണ് സ്വാമി സന്ദീപാനന്ദ ഗിരി. കഴിഞ്ഞ ദിവസമായിരുന്നു സ്വാമിയുടെ തിരുവനന്തപുരത്തെ ആശ്രമം ആക്രമിച്ചാത്. ഇതിന് പിന്നിൽ സംഘപരിവാർ ആണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വാമി തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സ്വാമിക്കെതിരെ മീ ടൂവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ നന്ദിനി എന്ന ചിത്രകാരി. ലൈംഗിക ഉദ്ദേശത്തോടെ സ്വാമി തന്നോട് പെരുമാറി എന്നാണ് യുവതിയുടെ ആരോപണം.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
കൈലാസയാത്ര സീരിസ് പെയിന്റിംഗ് എക്സിബിഷന് ഒരു സ്പോൺസർ കിട്ടുമോ എന്നറിയാനാണ് കൈലാസയാത്ര ഏജന്സിയുള്ള സന്തീപാനന്ത കീരി യെ കാണാൻ പോയത്. എന്റെ പുസ്തകം കൊടുത്തു ഇതിന്റെ ചിത്രീകരണമാണ് നടത്തുന്നത് എന്നും പറഞ്ഞു. സരോവരത്തിലെ മുറിയിൽ ആയിരുന്നു മീറ്റിംഗ്. 
 
സ്പോൺസർ കിട്ടില്ലെന്ന്‌ ഉറപ്പായി കൂടുതൽ സമയം കളഞ്ഞിട്ടു കാര്യമില്ലെന്ന് മനസിലായപ്പോൾ പോകാൻ വേണ്ടി എഴുന്നേറ്റു. കൂടെ സ്വാമിയും എഴുന്നേറ്റു ചുമലിൽ പിടിച്ചു ചോദിച്ചു ഇന്ന് ഒന്നിച് അത്താഴം കഴിച്ചൂടെ എന്ന്.എയ് വീട്ടിൽ ചെന്ന് സ്വസ്ഥമായി അത്താഴം കഴിച്ച് എന്റെ മുറിയിൽ ഉറങ്ങിയാലെ സമാധാനമുള്ളൂ എന്ന് പറഞ്ഞു കൈ എടുത്തു മാറ്റി തിരികെ നടന്നു. 
 
താഴെ എത്തിയപ്പോൾ വീണ്ടും ഒരു ഫോൺ കോൾ പോകണോ എന്ന കാതരമായ വിളി. പോണം ല്ലൊ സ്വാമി എന്ന് ഞാനും. ഇന്നുവരെ ആരോടും കാര്യമായി ഇത് അവതരിപ്പിക്കാതിരുന്നത് സ്വാമി വല്യ മഹാനാണെന്ന് കണ്ട് പലരും കാൽക്കൽ വീണുള്ള പരിചയമായിരിക്കും സ്വാമിയെക്കൊണ്ട് അത് ചെയ്യിച്ചത് എന്ന് സമാധാനിച്ചു മിണ്ടാതിരുന്നതാണ് സ്വാമി... ഇപ്പൊ മീറ്റൂ ന്റെ കാലോല്ലേ ന്നാ ഇരിക്കട്ടെ ല്ലേ സ്വാമി... ആസാമി... ഓർമ്മെണ്ടോ എയ് ഉണ്ടാവില്ല കാലം anchaaraayille ല്ലേ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താൻ തന്ത്രി ആകുമെന്ന ഭയം പലർക്കും ഉണ്ട്, അതാണ് തള്ളിപ്പറഞ്ഞത്: രാഹുൽ ഈശ്വർ