ഭക്ഷ്യവിഷബാധയേറ്റ് പത്തുവയസുകാരന് ദാരുണാന്ത്യം
ഭക്ഷ്യവിഷബാധയേറ്റ് പത്തുവയസുകാരൻ മരിച്ചു
കണ്ണൂർ ഉളിക്കൽ നുച്യാടില്‍ ഭക്ഷ്യ വിഷബാധയേറ്റ് പത്തുവയസുകാരൻ മരിച്ചു. വ്യാസ് എന്ന നാലാം ക്ലാസ് വിദ്യാർഥിയാണ് അയൽവാസിയുടെ ഗൃഹപ്രവേശന ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റ് മരിച്ചത്
വ്യാസിനെ കൂടാതെ മറ്റ് ഒൻപതു പേർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.