അതിശയിപ്പിക്കുന്ന വില, 360 ഡിഗ്രി ക്യാമറ; തകര്‍പ്പന്‍ ഫോണുമായി സ്‌നാപ്ചാറ്റ് !
360 ഡിഗ്രി ക്യാമറ, സ്വന്തം ഫോണുമായി സ്‌നാപ്ചാറ്റ് വരുന്നു
പുതുതലമുറയുടെ പ്രിയ സോഷ്യൽ നെറ്റ് വർക്കായ സ്‌നാപ്ചാറ്റ് സ്മാർട്‌ഫോണുമായി എത്തുന്നു. സ്‌പെക്ടക്കിൾസ് എന്ന പേരിൽ സ്മാർട് കണ്ണട അവതരിപ്പിച്ചതിനു ശേഷമാണ് സ്മാര്‍ട്ഫോണുമായി അവര്‍ വീണ്ടും രംഗത്തെത്തുന്നത്. സോഷ്യൽ നെറ്റ് വർക്കിങ്ങിനു ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ഫോണായിരിക്കും സ്‌നാപ്ചാറ്റ് അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.
സ്‌നാപ്ചാറ്റ് അവതരിപ്പിക്കുന്ന എല്ലാ പുതുമകളും ഫേസ്‌ബുക്ക് അതേപടി അനുകരിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ സ്‌നാപ്ചാറ്റിന്റെ ഫോണിനെ എങ്ങനെയായിരിക്കും അവര്‍ അനുകരിക്കുകയെന്നതാണ് ലോകം ഉറ്റു നോക്കുന്നത്. ഈ സാഹചര്യത്തിലാണ് 360 ഡിഗ്രി ക്യാമറയുൾപ്പെടെയുള്ള ആകര്‍ഷകമായ സംവിധാനങ്ങളുമായി സ്നാപ്ചാറ്റിന്റെ സ്മാർട്ഫോൺ എത്തുന്നത്.