Webdunia - Bharat's app for daily news and videos

Install App

തൃശൂരിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 85 പേര്‍ ചികിത്സ തേടി

ആരോഗ്യ വകുപ്പും പഞ്ചായത്ത്, ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതരും പൊലീസും ചേര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തി

രേണുക വേണു
തിങ്കള്‍, 27 മെയ് 2024 (13:04 IST)
തൃശൂര്‍ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛര്‍ദിയും മറ്റുമായി 85 പേര്‍ കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ലാത്തതിനാല്‍ വൈദ്യസഹായം നല്‍കി വിട്ടയച്ചു.
 
പെരിഞ്ഞനം സെയിന്‍ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ഹോട്ടലില്‍നിന്ന് നേരിട്ട് കഴിച്ചവര്‍ക്കും പാഴ്‌സല്‍ കൊണ്ടുപോയി കഴിച്ചവര്‍ക്കുമെല്ലാം വിഷബാധയേറ്റിട്ടുണ്ട്.
 
ആരോഗ്യ വകുപ്പും പഞ്ചായത്ത്, ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതരും പൊലീസും ചേര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തി. മയോണൈസിന്റേയോ മറ്റോ പ്രശ്നമാണോയെന്ന കാര്യം കൂടുതല്‍ പരിശോധനക്ക് ശേഷമേ പറയാന്‍ കഴിയൂവെന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി. ഹോട്ടലിനെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐടിഐ പ്രവേശനം: അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടി

കുവൈറ്റ് തീപ്പിടുത്തം: നാല് കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൈമാറി

മഴയ്ക്കു പിന്നാലെ ഭൂമിയില്‍ വിള്ളല്‍; കാസര്‍ഗോഡ് ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും

സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിസെപ് പദ്ധതി നിര്‍ത്തലാക്കിയേക്കും

തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ചാള്‍സ് മൂന്നാമന്‍ രാജാവിന് രാജിക്കത്ത് നല്‍കി

അടുത്ത ലേഖനം
Show comments