Publish Date: Mon, 27 May 2024 (08:24 IST)
Updated Date: Mon, 27 May 2024 (08:26 IST)
കോഴിക്കോട്: താമരശ്ശേരിയിലെ ജുവലറി കവര്‍ച്ചാ കേസിലെ പ്രതിയെ പോക്സോ കേസിലും പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി റന ഗോള്‍ഡ് എlന്ന ജ്വല്ലറിയുടെ ചുമര്‍ തുറന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയായ പൂനൂര്‍ പാലന്തലക്കല്‍ നിസാറി(25) നെയാണ് പൊലീസ് പോക്‌സോ കേസിലും അറസ്റ്റ് ചെയ്തത്. താമരശേരി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കടുത്തു വാടകക്ക് താമസിച്ചിരുന്ന നിസാര്‍ 2022 നംവബറിലാണ് നിസാര്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.
എന്നാല്‍ പിന്നീട് കുട്ടിയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. പിന്നീട് കഴിഞ്ഞ 18-ാം തീയതി താമരശ്ശേരി കാരാടി ബസ് സ്റ്റാന്റില്‍ വച്ച് നിസാര്‍ തടഞ്ഞു വയ്ക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇത് സംബന്ധിച്ചു പോലീസ് വിശദമായ അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമാണുണ്ടായത്.