Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫുഡ് വ്ളോഗർ രാഹുൽ എൻ കുട്ടി മരിച്ചനിലയിൽ

food vlogger
, ശനി, 4 നവം‌ബര്‍ 2023 (11:50 IST)
പ്രശസ്ത ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എന്‍ കുട്ടി മരിച്ച നിലയില്‍. തൃപ്പൂണിത്തുറയിലെ വീട്ടില്‍ ഇന്നലെ രാത്രിയാണ് രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ് വ്‌ളോഗ് കൂട്ടായ്മയിലെ പ്രധാനിയായിരുന്നു രാഹുല്‍.
 
ഈറ്റ് കൊച്ചി ഈറ്റ് പേജ് തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ രാഹുലിന്റെ വിയോഗവാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്. കൊച്ചിയിലെ വിവിധ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന ഈറ്റ് കൊച്ചി ഈറ്റ് എന്ന കൂട്ടായ്മയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്. ഇന്നലെ രാവിലെ ഇടപ്പള്ളി ഗണപതി അമ്പലത്തിലെ ഉണ്ണിയപ്പത്തിന്റെ വീഡിയോ രാഹുല്‍ ഈറ്റ് കൊച്ചി ഈറ്റ് പേജിലൂടെ പങ്കുവെച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേപ്പാളില്‍ വന്‍ ഭൂചലനം, 128 പേര്‍ മരിച്ചു, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുരുങ്ങിക്കിടക്കുന്നു