Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാമിനേഷന്റെ ചോദ്യ പേപ്പര്‍ വില്‍പ്പനയ്‌ക്കെന്ന് പ്രചരണം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Foreign Medical Graduate

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 5 ജൂലൈ 2024 (13:23 IST)
വിദേശത്ത് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയശേഷം ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാമിനേഷന്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ വില്പനയ്‌ക്കെന്ന് ടെലഗ്രാം ഗ്രൂപ്പില്‍ പരസ്യം ചെയ്ത സംഘങ്ങള്‍ക്കെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജൂലൈ ആറിനു നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും ആണ് വില്‍പ്പനയ്ക്ക് എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പുകളില്‍ പരസ്യം ചെയ്തത്.  ദി പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 പ്രകാരമാണ് കേസെടുത്തത്. ഈ നിയമം ചുമത്തി രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്.
 
ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ ടെലഗ്രാം ചാനലുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് ആരംഭിച്ചതായി പോലീസ് സൈബര്‍ ഡിവിഷന്‍ അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ചോദ്യപേപ്പറും ഉത്തരങ്ങളും ആര്‍ക്കെങ്കിലും കിട്ടിയതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാനും പണം കൈമാറാതിരിക്കാനുമുള്ള ജാഗ്രത പരീക്ഷാര്‍ത്ഥികള്‍ പുലര്‍ത്തണമെന്ന് കേരള പോലീസ് അഭ്യര്‍ഥിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പട്ടയം ലഭിക്കാത്ത ഭൂമികളിലെ കൃഷി നാശത്തിനും ഇനി മുതല്‍ ആനുകൂല്യം ലഭിക്കും; ജൂലൈ 31വരെ അപേക്ഷിക്കാം