Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിയിൽ നടന്നത് ലഹരിപാർട്ടി തന്നെ, ഓം പ്രകാശ് താമസിച്ച മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്

Forensic report

അഭിറാം മനോഹർ

, ചൊവ്വ, 12 നവം‌ബര്‍ 2024 (12:44 IST)
ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട്. കൊച്ചിയില്‍ നടന്നത് ലഹരിപാര്‍ട്ടി തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.
 
കേസില്‍ ശാസ്ത്രീയ പരിശോധന ഫലം ലഭിക്കാത്തതിനാല്‍ പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. ഹോട്ടല്‍ മുറിയില്‍ കുറഞ്ഞ അളവില്‍ മാത്രമാണ് കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഓം പ്രകാശിന് ജാമ്യം അനുവദിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലം മാറി കെഎസ്ആർടിസിയും ഡിജിറ്റലാകുന്നു, കയ്യിൽ കാശ് കരുതാതെയും ഇനി ബസ്സിൽ കയറാം