Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞു തട്ടിപ്പ്: യുവാവിനെതിരെ കേസ്

സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞു തട്ടിപ്പ്: യുവാവിനെതിരെ കേസ്

എ കെ ജെ അയ്യര്‍

, ചൊവ്വ, 29 ജൂണ്‍ 2021 (14:18 IST)
കോട്ടയം: സംസ്ഥാന നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞു തട്ടിപ്പു നടത്തിയ സംഭവത്തില്‍ പാലക്കാട് സ്വദേശി പ്രവീണ്‍ ബാലചന്ദ്രന്‍ (35) നെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോട്ടയം ഉഴവൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ ഒളിവിലാണിപ്പോള്‍.
 
തന്നെ സ്പീക്കാരുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു എന്ന സര്‍ക്കാര്‍ ഉത്തരവ് വ്യാജമായി ചമച്ചാണ് യുവാവ് തട്ടിപ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. കുമാരനല്ലൂരില്‍ വാടകയ്ക്ക് താമസിച്ചുകൊണ്ട് ഇയാള്‍ പലര്‍ക്കും ജോലി വാഗ്ദാനം നല്‍കി പണം വാങ്ങിയതായി കണ്ടെത്തി. ഉഴവൂര്‍ സ്വദേശിനിയില്‍ നിന്ന് പതിനായിരം രൂപയാണ് വാങ്ങിയത്. 
 
വിശ്വാസിപ്പിക്കാനായി ഇയാള്‍ സര്‍ക്കാര്‍ രേഖകള്‍ തക്കം ഒട്ടേറെ വ്യാജ രേഖകളും കാണിക്കും. മുമ്പും ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ തട്ടിപ്പു നടത്തിയതിനു തിരുവനന്തപുരത്തു വച്ച് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പിന്നീട് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു.
 
തട്ടിപ്പിനിരയായ യുവതി കഴിഞ്ഞ ദിവസം സ്പീക്കറെ നേരിട്ട് വിളിച്ചു തട്ടിപ്പു വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സ്പീക്കറുടെ ഓഫീസില്‍ നിന്ന് ഡി.ജി.പി ക്കു പരാതി നല്‍കുകയും തുടര്‍ നടപടികള്‍ക്കായി കോടികോട്ടയം ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെടുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി