ബി.ജെ.പി നേതാവിനെതിരെ തൊഴില്‍ തട്ടിപ്പു കേസ്
, വ്യാഴം, 27 മെയ് 2021 (18:03 IST)
ചെങ്ങന്നൂര്‍: ബി.ജെ.പി നേതാവിനെതിരെ തൊഴില്‍ തട്ടിപ്പും ഇതിലൂടെ പണം തട്ടിയെടുക്കലും ആരോപിച്ച് നിരവധി പേര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂരിലെ ബി.ജെ.പിയുടെ പ്രാദേശിക നേതാവായ സനു നായര്‍, ഇയാളുടെ ചില കൂട്ടാളികള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ച് വിശ്വാസം നേടിയാണ് ഇയാള്‍ തൊഴില്‍ നല്‍കാമെന്ന പേരില്‍ പലരില്‍ നിന്നും പണം തട്ടിയെടുത്തത്. തൊഴിലുമായി ബന്ധപ്പെട്ട അഭിമുഖത്തിന് വരണമെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ വക സീല്‍ വച്ച കത്തുകളും ഇയാള്‍നല്‍കിയിരുന്നു എന്നാണ് സൂചന. 50 ലേറെ പേരില്‍ നിന്നായി ഓരോരുത്തരിലും നിന്നും പത്ത് മുതല്‍ ഇരുപത് ലക്ഷം രൂപ വരെ വാങ്ങിയെടുത്തിട്ടുണ്ട് എന്നാണ് സൂചന. ഏകദേശം നാല് കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് കരുതുന്നു.
പത്തനംതിട്ട സ്വദേശി ഒരാള്‍ ഉള്‍പ്പെടെ നിലവില്‍ ഒമ്പതു പേരാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. സനനായര്‍, ബുധനൂര്‍ സ്വദേശി രാജേഷ് കുമാര്‍, എറണാകുളം തൈക്കൂടം സ്വദേശി ലെനിന്‍ മാത്യു എന്നിവര്‍ക്കെതിരെയാണ് പോലീസ് കെടുത്തത്. ലെനിന്‍ മാത്യു എഫ്.സി.ഐ ബോര്‍ഡ് അംഗം എന്ന നിലയിലായിരുന്നു ഇവര്‍ ഉദ്യോഗാര്‍ഥികളെ പരിചയപ്പെടുത്തിയിരുന്നത്. ഇവര്‍ കേന്ദ്ര സര്‍ക്കാര്‍ ബോര്‍ഡ് വാഹനങ്ങളില്‍ വച്ചായിരുന്നു സഞ്ചാരം എന്നും റിപ്പോര്‍ട്ടുണ്ട്.
Follow Webdunia malayalam
അടുത്ത ലേഖനം