Publish Date: Mon, 25 Oct 2021 (18:56 IST)
Updated Date: Mon, 25 Oct 2021 (18:59 IST)
കൊല്ലം: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം ഷാരോൺ വില്ലയിൽ ഷിറാസ് എന്ന 49 കാരനെയാണ് കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കണ്ണനല്ലൂർ പള്ളിമൺ വെളിച്ചിക്കാല ജുമാ മസ്ജിദിനടുത്ത് ദാറുൽ സലാം മൻസിലിൽ ജാഫറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പതിനൊന്നു പേരെ 2019 ൽ കാനഡയിലേക്ക് എന്ന് പറഞ്ഞു അസർബൈജാൻ എന്ന രാജ്യത്തിൽ എത്തിച്ചു. അവിടെ ഒരു മാസത്തോളം താമസിപ്പിച്ചു. പിന്നീട് അവിടെ നിന്ന് ഷിറാസ് ഒളിവിൽ പോയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട് അതിർത്തിയിലെ ആനപ്പാറയിൽ നിന്നാണ് ശിരസ്സിനെ പോലീസ് പിടികൂടിയത്.