Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റ് തട്ടിപ്പ് : യുവാവ് അറസ്റ്റിൽ

യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റ് തട്ടിപ്പ് : യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, ശനി, 18 ഫെബ്രുവരി 2023 (17:19 IST)
മലപ്പുറം: വിവിധ യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളുടെ സർട്ടിഫിക്കറ്റുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂർ വലിയാത് സ്വദേശി ജിബി പാറയിൽ എന്ന 35 കാരനാണു പോലീസ് പിടിയിലായത്.

ഭാരതീയർ, അളഗപ്പ, മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റികളുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ഡിഗ്രി, പി.ജി., എംബി.എ സർട്ടിഫിക്കറ്റുകൾ മലപ്പുറം സെൻട്രൽ ഡിസ്റ്റൻസ് എജ്യൂക്കേഷൻ സെന്റർ എന്ന സ്ഥാപനത്തിലൂടെ ലഭ്യമാക്കാം എന്ന വാഗ്ദാനത്തിലൂടെയാണ് പണവും മറ്റും വാങ്ങി തട്ടിപ്പ് നടത്തിയത്.

ഇതിനായി എറണാകുളം, കോഴിക്കോട്, മലപ്പുറം കേന്ദ്രങ്ങൾ വഴിയാണ് തട്ടിപ്പ് നടത്തിയത്. നിരവധി പേരാണ് തട്ടിപ്പിനിരയായത്. മലപ്പുറം ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജിബിയെ പിടികൂടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്ത് ഏറ്റവുമധികം പണരഹിത ഇടപാടുകള്‍ നടത്തുന്ന രാജ്യം ഇന്ത്യയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍