Publish Date: Sat, 22 Jul 2023 (19:51 IST)
Updated Date: Sat, 22 Jul 2023 (19:54 IST)
പാലക്കാട്: ഓൺലൈൻ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തു 2.35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തൃശൂർ സ്വദേശി സൈബർ ക്രൈം പോലീസിന്റെ പിടിയിലായി. പാലക്കാട് നന്ദിക്കര പള്ളിയിൽ ആർ.സൂരജ് എന്ന 25 കാരണാണ് അറസ്റ്റിലായത്.
പാലക്കാട്ടെ കൽമണ്ഡപം സ്വദേശിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടിലിരുന്നു ഓൺലൈൻ ജോലി തരപ്പെടുത്താമെന്നു വിശ്വസിപ്പിച്ചു സൂരജ് യുവാവിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴി പലതവണയായി ഈ തുക കൈപ്പറ്റി എന്നാണു പരാതി. പണം നൽകി ഏറെ നാൾ കഴിഞ്ഞിട്ടും ജോലി ലഭിച്ചിട്ടില്ല. തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല, തുടർന്നാണ് പരാതി നൽകിയത്. സി.ഐ ജെ.എസ്.സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.